കൊല്ലം: കേരള സർവ്വകലാശാല 2025ൽ നടത്തിയ അവസാനവർഷ എം.എസ്‌സി ബയോടെക്നോളജി പരീക്ഷയിൽ ആദ്യ മൂന്ന് റാങ്കുകൾ വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥികൾ സ്വന്തമാക്കി. സെയ്ത്തൂന ഷസീം, ആർ.അക്ഷിത, അതുല്യ അനിൽ എന്നിവർക്കാണ് ആദ്യ മൂന്നു റാങ്കുകൾ. പരീക്ഷ എഴുതിയ 19 വിദ്യാർത്ഥികളും ഫസ്റ്റ് ക്ലാസോടെ വിജയിച്ചു.