ചാത്തന്നൂർ: തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ നടത്തുന്ന സമരത്തിന്റെ നാല്പതാം ദിവസം

എം.ഇ.എസ് കോളജ് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കാളികളായി​. പ്രതിഷേധ ജ്വാല തെളിയിച്ച് കൊണ്ട് എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ ഡോ.ഒ.വിൽസൻ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. സഞ്ചരിക്കാനുള്ള ജനങ്ങളുടെ മൗലികാവശത്തെപ്പോലും ഹനിക്കുന്ന തരത്തിലാണ് തിരുമുക്കിലെ നിർമ്മാണ പ്രവർത്തനങ്ങൾ ദേശീയപാത അതോറിട്ടി​ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാർ, പി.ദിനകരൻ, ജയചന്ദ്രൻ പനയറ, ചാത്തന്നൂർ വികസന സമിതി കൺവീനർ ജി.പി. രാജേഷ്, വി.എ. മോഹൻലാൽ എന്നിവർ സംസാരിച്ചു.