കൊല്ലം: വിജിലൻസ് ബോധവത്കരണ വാരാഘോഷത്തോടനുബന്ധിച്ച് കൊല്ലം വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ യൂണിറ്റിന്റെ ആഭമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽകുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം ഇന്നലെ നടന്നു. കൊല്ലം സെന്റ് അലോഷ്യസ്, ഗവ: മോഡൽ ഗവ സ്കൂളുകളിലെ എസ്.പി.സി കേഡറ്റുകളുടെയും വിജിലൻസ് ഉദ്യോഗസ്ഥരുടെയും പങ്കാളിത്തതോടെ സൈക്കിൾ ബോധവത്കകരണ സന്ദേശ റാലി സംഘടിപ്പിച്ചു. കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ പ്രദീപ് കുമാർ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന് കൊല്ലം താലൂക്ക് കോൺഫറൻസ് ഹാളിൽ കൊല്ലം വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് എസ്.എസ്. ബൈജുവിന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്ക്ക് ക്ളാസെടുത്തു. കൊല്ലം റവന്യു ഡെപ്യൂട്ടി കക്ടർ ഉദ്ഘാടനം ചെയ്തു. മുൻ വിജിലൻസ് എസ്.പി കെ. അശോക് കുമാർ മുഖ്യ പ്രഭാഷണം നടത്തി.വിജിലൻസ് സബ് ഇൻസ്പെക്ടർ എ.എസ്. സുൽഫി നനദി പറഞ്ഞു. വിജിലൻസ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, ബിജു, ജയകുമാർ, ഇഗ്നേഷ്യസ്, ജസ്റ്റിൻ ജോൺ എന്നിവർ സംസാരിച്ചു.