കൊട്ടാരക്കര: കർമ്മ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പാങ്ങോട് കുഴിക്കലിടവക എസ്.എൻ.ജി.ഡി. എച്ച്.എസ്.എസിൽ ലഹരി വിരുദ്ധ ക്ളാസും ക്വിസ് മത്സരവും നടത്തി. ലഹരിവിരുദ്ധ ക്ളാസ് സ്കൂൾ മാനേജർ ഓമന ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ. രഘുനാഥൻ അദ്ധ്യക്ഷനായി. എക്സൈസ് പ്രിവൻറീവ് ഓഫീസർ ബിനോജ് കുമാർ ലഹരി വിരുദ്ധ ക്ളാസ് നയിച്ചു. ബിനു പാപ്പച്ചന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും നടന്നു. ജനറൽ സെക്രട്ടറി അനീഷ് ആലപ്പാട്ട്, രക്ഷാധികാരി എം.കെ. മാത്യൂസ്, ജോൺ പി.സക്കറിയ, ഹരികുമാർ, ഷീബാ കുമാരി, സിന്ധു പ്രഭാകർ എന്നിവർ സംസാരിച്ചു.