ഓയൂർ : കുഞ്ഞുമക്കളിൽ കൃഷിയോടുള്ള സ്നേഹവും പ്രകൃതിബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ വെളിനല്ലൂർ ജി.എൽ.പി.എസിൽ 'കതിരൊളി' കുട്ടിക്കൃഷി പദ്ധതിക്ക് തുടക്കമായി.
"കുഞ്ഞു കരങ്ങളിൽ നിൽക്കതിർ" എന്ന മുദ്രാവാക്യവുമായി ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായി മൂന്ന് പറ നിലം ഒരുക്കിയാണ് കുട്ടികൾ കൃഷിയുടെ വിത്തുകൾ വിതയ്ക്കുന്നത്.
വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.അൻസർ കുട്ടിക്കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്തംഗം കെ.വിശാഖ്, പ്രഥമാദ്ധ്യാപിക വി.റാണി, പി.ടി.എ പ്രസിഡന്റ് സി.കിരൺ ബാബു , അദ്ധ്യാപകരായ നിമിഷ, മഞ്ജു, രഞ്ജു എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾക്ക് കൃഷിയുടെ ബാലപാഠങ്ങൾ പകർന്നു നൽകുന്നതിനും പ്രകൃതിയെ അടുത്തറിയുന്നതിനും ഈ പദ്ധതി സഹായകമാകും.