പോരുവഴി: പോരുവഴി ഗ്രാമപഞ്ചായത്തിൽ പുതിയതായി നിർമ്മാണം പൂർത്തീകരിച്ച ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും രണ്ട് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ തറക്കല്ലീടിൽ കർമ്മവും നടത്തി. മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ധനകാര്യ കമ്മിഷൻ വിഹിതമായ 55 ലക്ഷം രൂപ വിനിയോഗിച്ചാണ് അമ്പലത്തുംഭാഗം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഇടയ്ക്കാട്, കമ്പലടി എന്നീ ജനകീയാരോഗ്യ കേന്ദ്രങ്ങൾക്കായി 55 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ആവയുടെ നിർമ്മാണോദ്ഘാടനവും എം.പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് നസീറാ ബീവി, ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളഅമ്മ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ രാജേഷ് വരവിള, നമ്പൂരേത്ത് തുളസീധരൻ പിള്ള, പ്രസന്ന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.രാജേഷ്, സ്മിത, ശ്രീത സുനിൽ, നിഖിൽ മനോഹർ, മോഹനൻ പിള്ള, നസിയത്ത് ശിഹാബ് ,ഷീബ, പ്രിയ സത്യൻ, വിനു ഐ.നായർ, പി.കെ.രവി, സെക്രട്ടറി അജയകുമാർ എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ.സംഗീത നന്ദി പറഞ്ഞു.