കൊല്ലം: തയ്യൽ മത്സരവും മോട്ടോർ റാലിയുമായി വിഷൻ 2031 തൊഴിൽ, നൈപുണ്യ വികസന മേഖല സെമിനാറിന്റെ അനുബന്ധ പ്രചരണ പരിപാടികൾക്ക് ആവേശത്തുടക്കം. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് പുതിയ ആസ്ഥാനവും തയ്യൽ മത്സരവും കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ എലിസബത്ത് അസീസി ഉദ്ഘാടനം ചെയ്തു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത് പി.മനോഹർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ എക്‌സിക്യുട്ടിവ് ഓഫീസർ ആർ. അരുൺ കുമാർ, കെ. സോമരാജൻ, ബി മോഹൻദാസ്, സനൽ കുമാർ, പി.കെ, ചന്ദ്രബാനു, സുരേഷ് കുമാർ എൻ, പേരൂർ ശശിധരൻ, ഷൈൻ രാജ് എം എന്നിവർ സംസംരിച്ചു, 15 തൊഴിലാളികൾ പങ്കെടുത്തു. അതുല്യ, കമലമ്മ, ജയശ്രീ എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുച്ചക്ര വാഹനറാലി കൊല്ലം വി പാർക്കിന് സമീപം മുൻ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഫ്ലാഗ് ഓഫ് ചെയ്തു. അഡീഷണൽ ലേബർ കമ്മീഷണർ പി. രഞ്ജിത് മനോഹർ, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ആർ.ശങ്കർ, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ 8ന് കൊല്ലം കളക്ടറേറ്റിൽ നിന്ന് ചിന്നക്കട വരെ തൊഴിലാളികളുടെ കൂട്ടയോട്ടം നടക്കും. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു ഉദ്ഘാടനം ചെയ്യും. 10 ന് നഗരത്തിലെ തൊഴിലാളികൾക്ക് വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പ് ചിന്നക്കട ഡോക്ടേഴ്സ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ്ബിൽ കോർപ്പറേഷൻ മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് ചിന്നക്കട ബസ് ബേയിൽ ചുമട്ടു തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ വടംവലി മത്സരം നടക്കും. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് കൊല്ലം ബീച്ചിൽ
തൊഴിലാളികളുടെ പട്ടം പറത്തൽ മത്സരം കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യും.