കൊല്ലം: ചാത്തന്നൂർ സബ് ജില്ലാ ഗണിതശാസ്ത്രമേളയിൽ ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായി രണ്ടാം തവണയും ഓവറാൾ ചാമ്പ്യന്മാരായി. നമ്പർ ചാർട്ടിൽ പി. പ്രജിഷ, ഗെയിംസിൽ എസ്.കെ. ദേവബാല, പസിലിൽ എസ്.ജെ. അനന്യ, ഭാസ്കരാചാര്യ, സെമിനാറിൽ എം. സ്വാതി എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. സിംഗിൾ പ്രോജക്ടിൽ പവിത്ര പ്രസാദ്, അദർ ചാർട്ടിൽ ദിയ ശങ്കർ, പ്യുവർ കൺസ്ട്രക്ഷനിൽ അനന്യ ബിനു, ഗ്രൂപ്പ് പ്രോജക്ടിൽ അർപ്പിത കുഞ്ഞുമോൻ, അനന്യ സുരേഷ്, വർക്കിംഗ് മോഡലിൽ ആർ.എസ്. രാജീവ്, സ്റ്റിൽ മോഡലിൽ ആർ. അഭിനവ് എന്നിവർക്ക് രണ്ടാം സ്ഥാനവും ജിയോജി ബ്രയിൽ യു.ആർ. ദ്രൗപതി മൂന്നാം സ്ഥാനവും നേടി.