കൊറ്റങ്കര: കൊറ്റങ്കര പഞ്ചായത്ത്തല കോൺഗ്രസ് 'മുന്നേറ്റം 2025' നേതൃത്വ ശില്‌പശാല കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൊറ്റങ്കര മണ്ഡലം പ്രസിഡന്റ് വിനോദ് കോണിൽ അദ്ധ്യക്ഷത വഹിച്ചു. പേരൂർ മണ്ഡലം പ്രസിഡന്റ് നിസാർ പാലവിള സ്വാഗതം പറഞ്ഞു. ഡി.സി.സി. ജനറൽ സെക്രടറിമാരായ കെ.ആർ.വി. സഹജൻ, കായിക്കര നവാബ്, രഘു പാണ്ഡവപുരം, ഫൈസൽ കുളപ്പാടം, ബ്ലോക്ക് പ്രസിഡന്റ് എ.എൽ. നിസാമുദീൻ, യു.ഡി.എഫ് ചെയർമാൻ കുരീപ്പള്ളി സലിം, സുമേഷ് ദാസ്, ജി. കുമാർ, ചെറുമൂട് മോഹനൻ, സുദേവൻ, ഇന്ദിര, പ്രദീപ്, ശശികല എന്നിവർ സംസാരിച്ചു. തുടർന്ന് സംസ്കാര സാഹിതി കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ എസ്. ഉല്ലാസ് ക്ലാസ് നയിച്ചു.