a
ആർ.എസ്.പി നീണ്ടകര ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ ജില്ലാ കമ്മിറ്റി അംഗം എസ്. ലാലു ഉദ്ഘാടനം ചെയ്യുന്നു

ചവറ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ചവറ മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെയും ആർ.എസ്.പി നീണ്ടകര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.സാബു ജാഥാ ക്യാപ്ടനും എസ്.ശിവൻ കുട്ടി ജാഥാ മാനേജരും പ്രിയാ ഷിനു, വിൻസി ഫിലിപ്പ് എന്നിവർ വൈസ് ക്യാപ്ടൻമാരുമായിരുന്നു. ജാഥ ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം എസ്. ലാലു പണ്ഡിറ്റ് കറുപ്പൻ നഗറിൽ ഉദ്ഘാടനം ചെയ്തു. സുഭാഷ് കുമാർ അദ്ധ്യക്ഷനായി. ഷാൻ മുണ്ടകത്തിൽ സ്വാഗതം പറഞ്ഞു. ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം ഓമനക്കുട്ടൻ പതാക കൈമാറി. കഴിഞ്ഞ ഒമ്പത് വർഷമായി ചവറ മണ്ഡലത്തിലെ വികസനം സ്തംഭനാവസ്ഥയിലാണെന്നും ഉമ്മൻ ചാണ്ടി മന്ത്രിസഭ തുടങ്ങി വെച്ച പദ്ധതികൾ പോലും പൂർത്തീകരിക്കുന്നതിനുപോലും എം.എൽ.എക്ക് കഴിഞ്ഞിട്ടില്ലെന്നും ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്. ലാലു അഭിപ്രായപ്പെട്ടു. നീണ്ടകര പള്ളിക്ക് സമീപം നടന്ന ജാഥയുടെ സമാപന സമ്മേളനം ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജോളി പീറ്റർ അദ്ധ്യക്ഷനായി. സുബാഷ് എസ്.കല്ലട, നവീൻ നീണ്ടകര, ആർ. വൈശാഖ്, ജോസി, ഷൈൻ മുണ്ടകത്തിൽ എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.