കൊല്ലം: കിഴക്കേ കല്ലട മാർത്താണ്ഡപുരം - മൂഴി ബണ്ട് റോഡ് നവീകരണത്തിന് 5.87 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കോവൂർ കുഞ്ഞുമോൻ എം.എൽ.എ.അറിയിച്ചു. കിഴക്കേ കല്ലട താഴം വാർഡിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു ഈ റോഡ് നവീകരണം. കല്ലടയാറിൻ്റെ തീരത്തുകൂടി ബ്രിട്ടീഷുകാരുടെ കാലത്ത്, താഴ്ന്ന പ്രദേശങ്ങളെ കല്ലടയാറ്റിലെ വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കാൻ നിർമ്മിച്ച ബണ്ടാണ് റോഡായി മാറ്റിയത്. വീതി വർദ്ധിപ്പിച്ച് നവീകരിക്കാനും മതിയായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കാനുമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ജലവിഭവ വകുപ്പ് അടിയന്തരമായി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.