honey

കൊല്ലം: 'അദ്ധ്യാപകർ പ്രാഥമിക കൗൺസിലർ" പദ്ധതിയുടെ പരിശീലനം ജില്ലയിൽ ആരംഭിച്ചു. അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസിൽ മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, സാമൂഹിക ക്ഷേമ വകുപ്പ് സ്കൂൾ കൗൺസിലേഴ്സ് എന്നിവർ അടങ്ങുന്ന ജില്ലയിലെ 328 പേർക്ക് സംസ്ഥാന തലത്തിൽ പരിശീലനം ലഭിച്ച ജില്ലയിലെ 18 മാസ്റ്റർ ട്രെയിനേഴ്സാണ് പരിശീലനം നൽകുന്നത്. ഡി.ഡി.ഇ കെ.ഐ.ലാൽ, ജില്ലാ പരിശീലന കോ ഓർഡിനേറ്റർ ജി.ആർ.അഭിലാഷ് എന്നിവർ നേതൃത്വം നൽകി. ഡി.ഇ.ഒ സുനിത അദ്ധ്യക്ഷയായി. പ്രോജക്ട് ജില്ലാ കോ ഓർഡിനേറ്റർ ജി.ആർ.അഭിലാഷ് സ്വാഗതം പറഞ്ഞു. രഞ്ജിനി, മാത്യു എബ്രഹാം, സജിത തുടങ്ങിയവർ സംസാരിച്ചു.