
കൊല്ലം: 2026 ജൂലായ് 22 മുതൽ 24 വരെ ഫിൻലാൻഡിൽ നടക്കുന്ന ആഗോള ജീൻ കൺവെൻഷനിൽ ശാസ്ത്ര ഉപദേശക സമിതി അംഗമായി ഡോ. സൈനുദ്ദീൻ പട്ടാഴിയെ തിരഞ്ഞെടുത്തു. നൊബേൽ സമ്മാന ജേതാക്കളടക്കം പങ്കെടുക്കുന്ന കൺവെൻഷനിൽ ഇന്ത്യയിൽ നിന്ന് ഡോ. സൈനുദ്ദീൻ പട്ടാഴിയെ മാത്രമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.