
കൊല്ലം: തീരദേശ ഹൈവേ രണ്ടാം റീച്ചിന് സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ അംഗീകാരം. സാമൂഹ്യാഘാത പഠന റിപ്പോർട്ട് പരിശോധിച്ചാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തത്. തങ്കശേരി മുതൽ നീണ്ടകര വരെയുള്ള രണ്ടാം റീച്ചിൽ സ്ഥലം ഏറ്റെടുക്കലിന്റെ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് ഏറ്റെടുക്കുന്ന ഭൂമിയുടെ ഏകദേശം വിവരങ്ങൾ അടങ്ങിയ 11(1) വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള സർവേ ഉടൻ ആരംഭിക്കും.
സർവേയിലൂടെ ഓരോ സർവേ നമ്പരിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ കൃത്യമായ അളവ്, പൊളിച്ചുനീക്കൂന്ന കെട്ടിടങ്ങൾ എന്നിവയുടെ പട്ടിക തയ്യാറാക്കും. തുടർന്ന് ഭൂമിയുടെയും കെട്ടിടങ്ങളുടെയും നഷ്ടപരിഹാര നിർണയം, പുനരധിവാസ പാക്കേജ് തയ്യാറാക്കൽ എന്നിവയിലേക്ക് കടക്കും. ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി നഷ്ടപരിഹാരം വിതരണം ചെയ്യാനാകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.
വിദഗ്ദ്ധ സമിതിയുടെ അംഗീകാരം
1-ാം റീച്ച്
കാപ്പിൽ-തങ്കശേരി-25 ഹെക്ടർ
(അലൈൻമെന്റ് അന്തിമമായില്ല)
2-ാം റീച്ച്
തങ്കശേരി - നീണ്ടകര
ഏറ്റെടുക്കുന്നത്-9 ഹെക്ടർ (ഏകദേശം)
ദൂരം-9 കിലോമീറ്റർ
തങ്കശേരി-തിരുമുല്ലവാരം കടൽപ്പാലം
നീളം-2 കിലോ മീറ്റർ
ഒരു കിലോമീറ്റർ പുതിയ റോഡ്
തിരുമുല്ലവാരം-സെന്റ് ജോൺസ് സ്കൂൾ വരെ
ഈ ഭാഗത്ത് സ്ഥലമേറ്റെടുക്കലില്ല
പൂർണമായും പുറമ്പോക്ക്
ബാക്കി 6 കിലോ മീറ്ററിൽ വീതി കൂട്ടൽ
3-ാം റീച്ച്
ഇടപ്പള്ളിക്കോട്ട-വലിയഴീക്കൽ- 23 ഹെക്ടർ
(അലൈൻമെന്റ് അന്തിമമായില്ല)
പുറമ്പോക്കിലെ വീടിനും നഷ്ടപരിഹാരം
മറ്റ് സ്ഥലമേറ്റെടുക്കലുകളിൽ പുറമ്പോക്കിലെ കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കില്ല. എന്നാൽ തീരദേശ ഹൈവേയുടെ സ്ഥലമേറ്റെടുക്കലിൽ പുറമ്പോക്ക് ഭൂമിയിലെ കെട്ടിടങ്ങൾക്ക് അതിന്റെ മൂല്യത്തിന്റെ ഇരട്ടി നഷ്ടപരിഹാരമായി ലഭിക്കും. സ്വന്തം ഭൂമിയിലെ വീട് നഷ്ടമാകുന്നവർക്ക് ഭൂമിയുടെയും കെട്ടിടത്തിന്റെയും നഷ്ടപരിഹാരത്തിന് പുറമേ 13 ലക്ഷം രൂപ ലഭിക്കും. വീടിന് ബലക്ഷയം സംഭവിക്കുന്നവർക്കും 13 ലക്ഷം ലഭിക്കും.
ആകെ വീതി-14 മീറ്റർ
ക്യാരേജ് വേ-7 മീറ്റർ
പേവ്ഡ് ഷോൾഡർ- 1.5 മീറ്റർ വീതം
ഡ്രെയിനേജ്-1.5 മീറ്റർ
സൈക്കിൾ ട്രാക്ക്- 2.5 മീറ്റർ (ഒരുവശത്ത്)