ഓച്ചിറ. ക്ലാപ്പന ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും ക്ലാപ്പന ഗ്രാമ പഞ്ചായത്ത് ആയുർവേദ ആശുപത്രിയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്ന നിന്നുള്ള ഫണ്ട് പ്രഖ്യാപനവും നാളെ വൈകിട്ട് 4 മണിക്ക് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കുന്നു. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. സമ്മേളത്തിൽ മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീതാകുമാരി, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വസന്താ രമേശ് എന്നിവർ മുഖ്യാതിഥികളാകും. 81 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച ഓഫീസ് കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ, കുടുംബശ്രീ, ഹരിത കർമ്മസേന എന്നിവയ്ക്ക് പ്രത്യേകം ഓഫീസുകൾ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർക്കായി പ്രത്യേകം ക്യാബിനുകൾ, . ടോയ്ലെറ്റ് ബ്ലോക്ക്, ഭിന്നശേഷി കാർക്കായി റാമ്പ് സൗകര്യം, പ്രവേശനകവാടം എന്നിവ ഒരുക്കിയിട്ടുണ്ട്. ക്ലാപ്പന ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രി കെട്ടിടം കാലപഴക്കം മൂലം ജീർണ്ണിച്ചതിനാൽ പൊളിച്ചു മാറ്റിയിരുന്നു. പുതിയ ആയുർവേദ ആശുപത്രി കെട്ടിടം പണിയുന്നതിന് ആയുഷ് മിഷനിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഒ. മിനിമോളും വൈസ് പ്രസിഡന്റ് സജീവ് ഓണമ്പള്ളിയും അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അനിരുദ്ധൻ, ബ്ലോക് പഞ്ചായത്ത് മെമ്പർമാരായ സുരേഷ് താനുവേലി, ദീപ്തി രവീന്ദ്രൻ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാർ സഹകരണ ബാങ്ക് പ്രസിഡന്റ് ക്ലാപ്പന സുരേഷ് എന്നിവർ സംസാരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. മിനിമോൾ സ്വാഗതവും സെക്രട്ടറി ടി.ഡി. ഹരികുമാർ നന്ദിയും പറയും.