ചാത്തന്നൂർ: തൊണ്ണൂറ്റി മൂന്നാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഡിസംബർ 15 മുതൽ ജനുവരി 5വരെ കേരളത്തിലെ 93 കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നും ശിവഗിരി മഠത്തിലേക്ക് സ്പെഷ്യൽ സർവീസ് നടത്തണമെന്ന് ഗുരുധർമ്മ പ്രചരണസഭ ചാത്തന്നൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി എസ്.ഷാജി കുമാർ ഉദ്ഘാടനം ചെയ്തു. കെ.ജയഘോഷ് പട്ടേൽ അദ്ധ്യക്ഷനായി. ഗുരുദേവ ദർശനവും ശിവഗിരി മഠവും ആഗോള ശ്രദ്ധാകേന്ദ്രമായ പശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെ തീർത്ഥാടനം എന്ന പ്രത്യേകത ഉള്ളതിനാലാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. സമ്മേളനത്തിൽ അഡ്വ. സജു, അഡ്വ. പദ്മ, അനു തുഷാദ്, സിന്ധു അജിത്, ജിഷ എന്നിവർ സംസാരിച്ചു