a
വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ കാളവയൽ വാർഡിൽ പുതിയതായി പണികഴിപ്പിക്കുന്ന അങ്കണവാടി കെട്ടിടത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റി എം.അൻസർ തറക്കല്ലിടുന്നു

ഓയൂർ: കാളവയൽ വാർഡിൽ 27 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന അങ്കണവാടിക്കും ആരോഗ്യ സബ് സെന്ററിനുമായി 7 സെന്റ് സ്ഥലം വാങ്ങി. പുതിയ കെട്ടിടത്തിന് തറക്കല്ലിടൽ ചടങ്ങ് നടക്കുകയും ശിലാഫലകം സ്ഥാപിക്കുകയും ചെയ്തു. വാർഡ് മെമ്പർ ഡി.രമേശൻ അദ്ധ്യക്ഷനായി. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. ബിജു, ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. ജ്യോതിദാസ് എന്നിവർ സംസാരിച്ചു. കെ.ജി.വിശ്വനാഥൻ നായർ, ഡി.ബാബുരാജൻ, രവികുമാരൻ നായർ, സന്ധ്യ എന്നിവരും സംസാരിച്ചു.