ഓയൂർ : വെളിയം പഞ്ചായത്തിന്റെ സമഗ്ര വികസന നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി ആർ.എസ്.പി വെളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരുത്തിയറ ഫാക്ടറി ജംഗ്ഷനിൽ ജനകീയ സദസ് സംഘടിപ്പിച്ചു.
വൈകിട്ട് 4ന് ആരംഭിച്ച സദസ് ആർ.എസ്.പി കൊല്ലം ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പരുത്തിയറ മുൻ വാർഡ് മെമ്പറും ആർ.എസ്.പി നേതാവുമായ വെളിയം ഉദയകുമാർ അദ്ധ്യക്ഷനായി. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പഞ്ചായത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. നേരത്തെ, വെളിയം ലോക്കൽ കമ്മിറ്റി അംഗം ഓടനാവട്ടം ജോർജുകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ജനകീയ സദസ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ആർ.എസ്.പി വെളിയം ലോക്കൽ കമ്മിറ്റി സെക്രട്ടറി കുടവട്ടൂർ രഞ്ജിത്ത്, ആർ. ഉദയകുമാർ, പ്രശാന്ത് പരുത്തിയറ, മധു പൂവണ, പുതുവീട് അശോകൻ, കുടവട്ടൂർ ഉദയകുമാർ, അമ്മിണിയമ്മ, വെളിയം നെൽസേന്ദ്രൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.