malay
മലയാള ദിനാഘോഷം

കൊല്ലം: മലയാള ദിനാഘോഷവും ഭരണ ഭാഷാ വാരാഘോഷത്തിനും നവംബർ 1ന് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കളക്ടർ എൻ.ദേവിദാസ് നിർവഹിക്കും. അദ്ധ്യാപകനും ഗ്രന്ഥകർത്താവും ഗാനനിരൂപകനുമായ ഡോ. സജിത്ത് ഏവൂരേത്ത് മുഖ്യാതിഥിയാകും. എ.ഡി.എം ജി.നിർ​മൽ​ കു​മാർ അ​ദ്ധ്യ​ക്ഷ​നാ​കും. ഐ.പി.ആർ.ഡി മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ടർ കെ.എ​സ്.ശൈ​ലേ​ന്ദ്രൻ, കു​ടും​ബ​ശ്രീ ജി​ല്ലാ കോ ഓ​ഡി​നേ​റ്റർ ആർ.വി​മൽ ച​ന്ദ്രൻ, സാ​ക്ഷ​ര​താ മി​ഷൻ ജി​ല്ലാ കോ ഓഡി​നേ​റ്റർ ടോ​ജോ ജേ​ക്ക​ബ്, ജി​ല്ലാ ഇൻ​ഫർ​മേ​ഷൻ ഓ​ഫീ​സർ എൽ.ഹേ​മ​ന്ത് കു​മാർ തു​ട​ങ്ങി​യ​വർ സം​സാ​രി​ക്കും. വാ​രാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​ഭാ​ഷ​ണ​ങ്ങൾ, പ്ര​ശ്‌​നോ​ത്ത​രി പ​രി​പാ​ടി​കളും ന​ട​ത്തും.