കരുനാഗപ്പള്ളി: മദ്ധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. ആദിനാട് സൗത്ത് കൊച്ച് കരിപ്പോലിൽ തെക്കതിൽ രാജു മകൻ അമിരാജാണ് (21) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. പ്രതിക്ക് കഞ്ചാവ് കച്ചവടം ഉണ്ടെന്ന് പ്രതിയുടെ അച്ഛനോട് പറഞ്ഞതിന്റെ വൈരാഗ്യത്തിൽ പരാതിക്കാരനായ മുരളിയെ വഴിയിൽ തടഞ്ഞ് മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ആയുധത്തിന് മുഖത്തും പുരികത്തും മുറിവേൽപ്പിക്കുകയുമായിരുന്നു. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി എസ്.എച്ച്.ഒ ബിജുവിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ആഷിക്, എ.എസ്.ഐ രഞ്ജിത്ത്, എസ്.സി.പി.ഒ ഹാഷിം, നൗഫൽ ജാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.