പുനലൂർ: അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ആര്യങ്കാവ് പഞ്ചായത്തിന് അനുവദിച്ച വനിതാ ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി അദ്ധ്യക്ഷയായി. അഞ്ചൽ പഞ്ചായത്തിലെ നെടിയറ വാർഡിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പരീക്ഷണടിസ്ഥാനത്തിൽ വനിത ഫിറ്റ്നസ് സെന്റർ സ്ഥാപിച്ചിരുന്നു ഈ പദ്ധതിയുടെ വിജയത്തെ തുടർന്നാണ് 2025-26 സാമ്പത്തിക വർഷത്തിൽ പദ്ധതി തുടർന്നു കൊണ്ടു പോകുവാൻ ഭരണ സമിതി തീരുമാനിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള 6 പഞ്ചായത്തുകളിലാണ് ഈ സാമ്പത്തിക വർഷം വനിതാ ഫിറ്റ്നസ് സെന്റർ സ്ഥാപിക്കുന്നത്.നവംബറിൽ ആയിരിക്കും പ്രവർത്തനം ആരംഭിക്കുന്നത്. അഞ്ചൽ ഡിവിഷൻ സി.സി.പി.ഒ ആതിര നാരായണൻ പദ്ധതി വിശദീകരിച്ചു.ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജാ തോമസ് , വൈസ് പ്രസിഡന്റ് രമണി , ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ മായാകുമാരി , ആര്യങ്കാവ് പഞ്ചായത്ത് മെമ്പർമാരായ ജസീന്ത റോയ് , ബിജു എബ്രഹാം , വിനീത ബിനു,റനീത , ശന്തകുമാരി ,
സാനുധർമ്മരാജ് , രാഷ്ട്രീയപാർട്ടി നേതാക്കളായ സി.പി.എം കഴുതുരുട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറി പി.രാജു ,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.മൻസൂർ , സി.പി.എം ആര്യങ്കാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജുലാൽ പാലസ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലേഖ ഗോപാലകൃഷ്ണൻ സ്വാഗതവും ആര്യകാവ് പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ നന്ദിയും പറഞ്ഞു.