inauguration

മാള: വിജയദശമി ദിനത്തിൽ മാള ഹോളിഗ്രേസ് അക്കാഡമി സി.ബി.എസ്.ഇ സ്‌കൂളിൽ വിദ്യാരംഭം നടന്നു. കേരളത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് സന്ദേശ പ്രഭാഷണം നടത്തി. സ്‌കൂൾ ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. പി.വി.ലിവിയ, വൈസ് പ്രിൻസിപ്പൽ മനു ദേവസ്യ എന്നിവർ പങ്കെടുത്തു. സ്ഥാപനത്തിന്റെ 25ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എൽ.കെ.ജി അഡ്മിഷൻ നേടിയ കുട്ടികൾക്ക് 10,000 രൂപയുടെ സ്‌കോളർഷിപ്പ് നൽകി. ചടങ്ങിൽ പങ്കെടുത്തവർക്കായി സമ്മാനങ്ങളും വിനോദ പരിപാടികളും സംഘടിപ്പിച്ചു.