kolazhy-kottaram
1

തൃശൂർ: വിജയദശമി ദിനത്തിൽ കോലഴി കൊട്ടാരം മൂകാംബിക ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങ് നടന്നു. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി നിരവധി കുട്ടികൾ ആദ്യക്ഷരം കുറിച്ചു. രാജ്യത്തെ ആദ്യ കൊവിഡ് രോഗിയെ ചികിത്സിച്ച, മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ മേധാവി ഡോ. ജിജിത്ത് കൃഷ്ണൻ, ശിവരാമൻ മരക്കാത്ത്, പാർവതി എസ്. രാമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.