ezhuth

തൃശൂർ: വിദ്യാരംഭ ദിനത്തിൽ ആദ്യക്ഷരത്തിന്റെ ഹരിശ്രീ കുറിച്ച് പതിനായിരങ്ങൾ. ഇന്നലെ ക്ഷേത്രങ്ങളിലും സാംസ്‌കരിക കേന്ദ്രങ്ങളിലും അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ കുരുന്നുകളെത്തി. ജില്ലയിൽ ഏറ്റവും കൂടുതൽ പേരെ ഏഴുത്തിനിരുത്തിയ ചേർപ്പ് തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെ മുതൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. പാറമേക്കാവ്, തിരുവമ്പാടി, കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രം, ഒളരിക്കര ഭഗവതി ക്ഷേത്രം, വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രം, മമ്മിയൂർ മഹാദേവ ക്ഷേത്രം, ഗുരവായൂർ ക്ഷേത്രം, കൊടുങ്ങല്ലൂർ കുരുംബ ക്ഷേത്രം, തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം, ആറാട്ടുപുഴ ശാസ്താക്ഷേത്രം, ഊരകത്തമ്മ തിരുവടി തുടങ്ങി നൂറുക്കണക്കിന് ക്ഷേത്രങ്ങളിൽ പൂജയെടുപ്പിന് ശേഷം വിദ്യാരംഭ ചടങ്ങുകൾ നടന്നു.