news-photo
മമ്മിയൂർ അയ്യപ്പ ഭക്തസംഘത്തിൽ നടന്ന വിദ്യാഗോപാല മന്ത്രാർച്ചന

ഗുരുവായൂർ: മമ്മിയൂർ അയ്യപ്പ ഭക്തസംഘം ഭജനമന്ദിരത്തിൽ വിജയദശമിയിൽ വിദ്യാഗോപാല മന്ത്രാർച്ചന നടത്തി. ഗുരുവായൂർ മണി സ്വാമിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. മമ്മിയൂർ അയ്യപ്പ ഭക്തസംഘം പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, ജനറൽ സെക്രട്ടറി പി. സുനിൽകുമാർ, കെ.കെ.ഗോവിന്ദ ദാസ്, അനിൽകുമാർ ചിറയ്ക്കൽ, രാമചന്ദ്രൻ പല്ലത്ത്, പി. അനിൽകുമാർ, രാജഗോപാലൻ മുള്ളത്ത്,ഒ.രതീഷ്,കെ.കെ.രാധാകൃഷ്ണൻ,കെ.എം. സേതുമാധവൻ എന്നിവർ നേതൃത്വം നൽകി.