തൃപ്രയാർ: കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിലെയും ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രായലത്തിലെയും വിദഗ്ദ്ധ സംഘം നാട്ടിക, തളിക്കുളം പഞ്ചായത്തിലെ പ്രധാന തീരപ്രദേശങ്ങൾ സന്ദർശിച്ചു. മിനി ഹാർബർ, ലാൻഡിംഗ്, ലൈറ്റ് ഹൗസ് സാദ്ധ്യതകൾ വിലയിരുത്തി. മത്സ്യപ്രവർത്തന മേഖല നേരിടുന്ന പ്രതിസന്ധികളും അവരുടെ ആവശ്യങ്ങളും മത്സ്യ പ്രവർത്തക സംഘം, ധീവരസഭ, കൊടിയമ്പുഴ ദേവസ്വം തുടങ്ങിയ വിവിധ സംഘടനാ നേതാക്കൾ നിവേദനമായി കൈമാറി. മിനിസ്ട്രി ഒഫ് പോർട്ട് ആൻഡ് ഷിപ്പിംഗ് ഡയറക്ടർ അനിൽ ആന്റണി, കൊച്ചിൻ പോർട്ട് അതോറിറ്റി സി.എം.ഇ ഭഗത് സിംഗ്, മിനിസ്ട്രി ഒഫ് ഫിഷറീസ് ഡയറക്ടർ എം.ബി.ബല്ലാ എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്. ബി.ജെ.പി ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരോടൊപ്പമുണ്ടായിരുന്നു.