കോടാലി: മഹാത്മാഗാന്ധിയുടെ 154ാം ജന്മദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മറ്റത്തൂർ മണ്ഡലം കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ കോടാലി ആൽത്തറയിൽ ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ ഉദ്ഘാടനം ചെയ്തു. എ.എം.ബിജു, സി.എച്ച്.സദത്ത്, ലിന്റോ പള്ളിപറമ്പൻ, ലിനോ മൈക്കിൾ എന്നിവർ പ്രസംഗിച്ചു. പി.സി.വേലായുധൻ, ഭഗവത് സിംഗ്, തങ്കമണി എന്നിവർ നേതൃത്വം നൽകി.