elephant-attack

മലക്കപ്പാറ : ആനക്കയത്ത് വാഹനത്തിന് നേരെ വീണ്ടും കാട്ടാനകളുടെ ആക്രമണം. അങ്കമാലി സ്വദേശികളുടെ കാർ പൂർണമായും തകർത്തു. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. മലക്കപ്പാറയിലെ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന്റെ കാർ വൈകിട്ട് ആറരയ്ക്ക് ആനക്കയത്ത് വച്ച് കേടായി. തുടർന്ന് ഇവർ അതുവഴി വന്ന ട്രാവലറിൽ വാഴച്ചാലിലെത്തി. വെള്ളിയാഴ്ച രാവിലെ വർക്ക് ഷോപ്പിൽ നിന്നും ആളെ കൊണ്ടുവന്ന് കാർ നന്നാക്കാനായിരുന്നു തീരുമാനം. എന്നാൽ രാത്രിയോടെയെത്തിയ ആനകൾ കാർ തകർത്ത് തലകീഴായി മറിച്ചിട്ടു. ഒരാഴ്ച മുമ്പാണ് കേടായിക്കിടന്ന മറ്റൊരു വാൻ കാട്ടാന തകർത്തത്.