sndp

കൊരട്ടി : ചിറങ്ങര എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷിച്ചു. എഴുത്തിനുത്തൽ ചടങ്ങ് അഡ്വ.വി.മഹേഷ് മനോഹരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. സുരേഷ് ബാബു നാരായണൻ മുഖ്യാതിഥിയായിരുന്നു. ശാഖാ സെക്രട്ടറി കെ.കെ.ബാലൻ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു. സുമേഷ് ശാന്തി കാർമ്മികനായി. എം.വി.സുബ്രഹ്മണ്യൻ, എം.എ.ശശി. ടി.വി.ഭഗി, സിന്ധുരാജു, രജനി വിജയൻ, സൈമോൾ പവിത്രൻ, എം.സുരേന്ദ്രൻ, നന്ദന മുരളി എന്നിവർ സംസാരിച്ചു.