photo-
1

മാള : ചാലക്കുടിയിൽ നടന്ന ജില്ലാ ചെസ് ഇൻ സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ ഡോ.രാജു ഡേവിസ് ഇന്റർനാഷണൽ സ്‌കൂൾ ചാമ്പ്യന്മാരായി. 300 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ശിവ കാർത്തിക് (അണ്ടർ 6), ധാരാ ഡാലിഷ് (അണ്ടർ 10 ഗേൾസ്) എന്നിവർ ചാമ്പ്യൻ പട്ടം നേടി. റിച്ചാർഡ് മാമ്പിള്ളി (അണ്ടർ 10) ഒന്നാം സ്ഥാനവും എം.ജെ.ആദിദേവ് (അണ്ടർ 14) രണ്ടാം സ്ഥാനവും നേടി. ചാമ്പ്യന്മാരായ റിച്ചാർഡ്, ശിവ കാർത്തിക്, ധാരാ ഡാലിഷ് എന്നിവർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി.