ulkadanam
നിർമ്മാണോദ്ഘാടനം

കൊടുങ്ങല്ലൂർ : നഗരസഭയിലെ പുല്ലൂറ്റ് വി.കെ.രാജൻ മെമ്മോറിയൽ ഹൈസ്‌കൂളിന് 2200 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ മൂന്നുനില കെട്ടിടം. താഴത്തെ നിലയിൽ മൂന്ന് ക്‌ളാസ് മുറികളും ടോയ്‌ലറ്റ് റൂം, സ്റ്റെയർ റൂം എന്നിവയാണുള്ളത്. സംസ്ഥാന ഗവൺമെന്റിന്റെ കിഫ്ബി ഫണ്ട് 1.3 കോടിയാണ് നിർമ്മാണത്തിനായി അനുവദിച്ചത്. നിർമ്മാണോദ്ഘാടനം അഡ്വ.വി.ആർ.സുനിൽ കുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ടി.കെ.ഗീത അദ്ധ്യക്ഷത വഹിച്ചു. എൽസി പോൾ, കെ.ആർ.ജൈത്രൻ, വാർഡ് കൗൺസിലർ അനിത ബാബു, എം.യു.ഷിനിജ, ഗിരിജ, മുനിസിപ്പൽ എൻജിനിയർ സമീറ, ടി.പി.മഹേഷ് , ടി.എ.നൗഷാദ് ,ഹെഡ്മിസ്ട്രസ് പി.പി.മണി, ആർ.ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.