മാള: ഗാന്ധിജയന്തി ദിനത്തിൽ ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എൻജിനീയറിംഗ്, പോളിടെക്‌നിക് കോളേജ്, എൻ.എസ്.എസ് യൂണിറ്റുകൾ സ്വച്ഛ് ഭാരത് ശുചീകരണ പ്രവർത്തനം നടത്തി. പോളിടെക്‌നിക് കോളേജ് സെക്രട്ടറി ആന്റണി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് വളണ്ടിയർമാർ കോളേജും പരിസരവും വൃത്തിയാക്കി. അസിസ്റ്റന്റ് പ്രൊഫസർ ലിയോ, അജിൽകുമാർ എന്നിവർ നേതൃത്വം നൽകി.