കൊടകര: സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊടകര യൂണിറ്റ് വയോജന ദിനാചരണം സംഘടിപ്പിച്ചു. കൊടകര യൂണിറ്റ് പെൻഷൻ ഭവനിൽ ജില്ലാ കമ്മിറ്റി അംഗം കെ.ഒ.പൊറിഞ്ചു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എസ്.സതീശൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ.എം.ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. കൊടകര എ.എസ്.ഐ: സജു പൗലോസ് സൈബർ ലോകത്ത് വയോജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ക്ലാസ് നൽകി. 80 വയസായ അംഗങ്ങളെ യോഗത്തിൽ ആദരിച്ചു. എ.വി.ജോൺസൺ, ടി.എസ്.സുബ്രഹ്മണ്യൻ, കെ.ശിവദാസ്, കെ.ആർ.നാരായണൻ, കെ.ഐ.പുരുഷോത്തമൻ, പി.ജി.ഗിരിജ കുമാരി എന്നിവർ സംസാരിച്ചു.