പുതുക്കാട് : സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പുതുക്കാട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു. പുതുക്കാട് ബ്ലോക്ക് പെൻഷൻ ഭവൻ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.ബി.ശോഭനകുമാരി അദ്ധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് പി.തങ്കം ടീച്ചർ വയോജനദിന സന്ദേശം നൽകി. ബ്ലോക്ക് ട്രഷറർ ടി.എ.വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. 80 വയസായ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. പുതുക്കാട് എസ്.ഐ: രംഗനാഥൻ സൈബർ ലോകത്ത് വയോജനങ്ങൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ച് ക്ലാസെടുത്തു. പി.വി.ദേവസി, സി.കെ.ജോസഫ്, സി.എസ്.സുരേഷ്, ആന്റു മലയാറ്റി, സി.ആർ.സുരേഷ്, ടി.എം.രാമൻകുട്ടി, പി.പി.ടെസി, ലാലി കുര്യാക്കോസ്, കെ.ജെ.ലോല എന്നിവർ സംസാരിച്ചു. അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.