തൃശൂർ: വയോജനങ്ങൾക്ക് സുരക്ഷയും പുനരധിവാസവും ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മന്ത്രി ആർ.ബിന്ദു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വയോജന ദിനാചരണവും വയോജന സേവാ പുരസ്‌കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വയോ സേവ പുരസ്‌കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് വിപ്ലവഗായിക പി.കെ. മേദിനി, സംസ്ഥാന വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ.അദീല അബ്ദുള്ള, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ.അലി അബ്ദുള്ള, കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി.മേനോൻ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ.മിഥുൻ പ്രേംരാജ് എന്നിവർ പങ്കെടുത്തു.