പാവറട്ടി : കേന്ദ്ര സംസ്‌കൃത സർവകലാശാല ഗുരുവായൂർ കേന്ദ്രം സ്ഥാപകൻ പ്രൊഫ.പി.ടി.കുരിയാക്കോസിന്റെ 136-ാം ജന്മദിനം പാവറട്ടിയിൽ ആഘോഷിച്ചു. പാവറട്ടി തീർത്ഥ കേന്ദ്രത്തിലെ കുരിയാക്കോസ് സമാധിയിൽ തീർത്ഥകേന്ദ്രം റെക്ടർ ഡോ. ആന്റണി ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കുരിയാക്കോസ് സ്മൃതിഭവനിൽ നടന്ന ആഘോഷച്ചടങ്ങിൽ സ്മൃതിഭവൻ അധിപൻ പ്രൊഫ. കെ.വിശ്വനാഥൻ അദ്ധ്യക്ഷനായി. വിദ്യാപീഠം സംരക്ഷണ സമിതി പ്രസിഡന്റ് തോമസ് പാവറട്ടി, മുൻ പ്രിൻസിപ്പൽ ഡോ.എം.എ.ബാബു, മേജർ പി.ജെ.സ്റ്റൈജു, സ്ഥാപകന്റെ പൗത്രൻ കുരിയൻ പുലിക്കോട്ടിൽ, റിട്ട. പ്രധാന അദ്ധ്യാപിക പി.എം.മാഗി, ആർട്ടിസ്റ്റ് ഫ്രാൻസിസ് അയ്യംകുളം, എൻ.ജെ.ജെയിംസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.