photo-
2

കൊമ്പൊടിഞ്ഞാമാക്കൽ: ഗാന്ധിജയന്തി ദിനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കൊമ്പൊടിഞ്ഞാമാക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ 'ക്ലീൻ കൊമ്പൊടിഞ്ഞാമാക്കൽ' പദ്ധതി സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി ടൗൺ പരിസരങ്ങളിലെ ചപ്പുചവറുകൾ നീക്കം ചെയ്യുകയും പുല്ല് പറിച്ചുമാറ്റുകയും ചെയ്തു. തോംസൺ ഗ്രൂപ്പ് ഒഫ് കമ്പനീസ് എം.ഡി പി.ടി.ഡേവിസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജെ.ജോളി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.പി.ജോഷി, പി.എൽ.ജോബി, ആന്റു ജോസ്, ജോമോൻ പോണോളി, പി.വി.ജോയ്, പി.ഐ.പൗലോസ്, പ്രിജോ ആന്റണി, ബിനോജ് മൂത്തേടത്ത്, ഷാന്റി ഉണ്ണിക്കൃഷ്ണൻ, നജ്മ സലാം, ദിവ്യ ജോമോൻ, ഷിജു മത്തായി, ജോഫ്രിൻ പുല്ലുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.