photo

കൊടുങ്ങല്ലൂർ: എൻ.ആർ.ഇ.ജി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ശ്രീനാരായണപുരം കോതപറമ്പിൽ തൊഴിൽ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. തൊഴിൽ ദിനം 200 ദിവസമാക്കുക, വേതനം 700 രൂപയാക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയാണ് സമരം. യൂണിയൻ മണ്ഡലം പ്രസിഡന്റ് അഡ്വ. എ.ഡി.സുദർശനൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കമല രവീന്ദ്രൻ അദ്ധ്യക്ഷയായി. സി.എൻ. സതീഷ് കുമാർ, എം.ആർ. സുധീർ, സജിത പ്രദീപ്, രാജേശ്വരി ശശിധരൻ എന്നിവർ സംസാരിച്ചു. എറിയാട് നടന്ന സമരം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സാറാബി ഉമ്മർ ഉദ്ഘാടനം ചെയ്തു. ഷാഹ്ദ് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. എടവിങ്ങ് കാരയിൽ നടന്ന സംഗമം വി.എ. കൊച്ചുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. പി.എ. താജുദീൻ അദ്ധ്യക്ഷത വഹിച്ചു.