samalanam-udgadanam
ജനാധിപത്യ മഹിളാ അസോസിയേഷന്‍ കൊടകര ഏരിയ സമ്മേളനം സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി ഉദ്ഘാടനം ചെയ്യുന്നു

കൊടകര: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം തിരുത്തണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ കൊടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആർ.വിജയ, ജോയിന്റ് സെക്രട്ടറി മേരി തോമസ്, തൃശൂർ ജില്ലാ ട്രഷറർ കെ.ആർ.സീത, സമ്മേളന സംഘാടക സമിതി ചെയർമാൻ പി.കെ.ശിവരാമൻ, പി.ആർ.പ്രസാദൻ, അമ്പിളി സോമൻ, സരിത തിലകൻ, ബിന്ദു ബഷീർ, സരിത രാജേഷ്, അശ്വതി ഷൈജു, മോളി തോമസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: അമ്പിളി സോമൻ (പ്രസിഡന്റ്), സരിത രാജേഷ് (സെക്രട്ടറി), അമ്പിളി വേണു (ട്രഷറർ).