kyambu

അവണൂർ : പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം സംഘടിപ്പിച്ച കുട്ടികളുടെ നാടക പരിശീലന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി ഉദ്ഘാടനം ചെയ്തു. സുരേഷ് മണിത്തറ, എൻ.ബിനോദ്, ബിനി, സനന്ദൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ ചലച്ചിത്രതാരം സുനിൽ സുഖദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഹരിദാസൻ അദ്ധ്യക്ഷയായിരുന്നു. കെ.കൃഷ്ണകുമാർ, സജീവൻ, എൻ.കെ.രാധാകൃഷ്ണൻ, തോംസൺ തലക്കോടൻ, ജയൻ അവണൂർ, വി.കെ.സുനിൽ എന്നിവർ സംസാരിച്ചു.