indumathi

മലക്കപ്പാറ: വാൽപ്പാറ മുഡീസിൽ മലയാളി വീട്ടമ്മ തീകൊളുത്തി മരിച്ചു. തൃശൂർ മടവക്കര സ്വദേശി ഗിരീഷിന്റെ ഭാര്യ ഇന്ദുമതി(44)യാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ജയശ്രീ തേയില എസ്റ്റേറ്റ് തൊഴിലാളിയായ ഗിരീഷ് ജോലിക്ക് പോയ സമയത്ത് വീടിന്റെ അടുക്കളയിൽ പാചക വാതക സിലിണ്ടർ തുറന്നിട്ട് ഇന്ദുമതി തീകൊളുത്തുകയായിരുന്നു. വാൽപ്പാറ പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മക്കൾ: ആവന്തിക, ആര്യമോൾ, അശ്വനി.