sh

തിരുവില്വാമല : വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആക്കപ്പറമ്പ് സുബ്ബയ്യന്റെ മകൻ ഷൺമുഖനാണ് (65) മരിച്ചത്. ആക്കപ്പറമ്പ് മാരിയമ്മൻ ക്ഷേത്രത്തിന് സമീപമുള്ള പഞ്ചായത്ത് കിണറ്റിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശവാസിയായ ഷണ്മുഖനെ കാണാനില്ലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഴയന്നൂർ പൊലീസ്, വടക്കാഞ്ചേരി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും തുടർന്ന് ഫയർഫോഴ്‌സ് സംഘം എത്തി മൃതദേഹം പുറത്തെടുത്ത് തുടർനടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അവിവാഹിതനാണ്.