d

തൃശൂർ: രാജ്യത്തിനകത്തും പുറത്തും നിരവധി വിശ്വാസികളുളള ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ നേരറിയണമെങ്കിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് എസ്.ആർ.പി ജനറൽ സെക്രട്ടറി വി.കെ.അശോകൻ പറഞ്ഞു. സർക്കാർ സി.ബി.ഐ അന്വേഷണം ശുപാർശ ചെയ്യണം. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെങ്കിൽ വിദഗ്ദ്ധമായ അന്വേഷണമാണ് ആവശ്യം. അത് സി.ബി.ഐയ്‌ക്കേ കഴിയൂ. ആചാരസംരക്ഷണത്തേയും അയ്യപ്പഭക്തരേയും കുറിച്ച് സംസാരിക്കുന്നവരെല്ലാം ഈ വിഷയം അതീവഗൗരവമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.