photo

പാവറട്ടി : മുല്ലശ്ശേരി വേദകളരി പാഠശാല ഗോൾഡൻ ജൂബിലി ആഘോഷം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ് അദ്ധ്യക്ഷയായി. ദായ് സെൻസെയ് മസായ കൊഹാമ, ജോജോ അഗസ്റ്റിൻ എന്നിവർ മുഖ്യാതിഥികളായി. വൈജ്ഞാനിക സദസിൽ ഫാ.ടിജോ ജോയ് മുള്ളക്കര, ഷാജി വരയൂര്, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. ആദ്യ ചുവടും ഉറപ്പിക്കുന്ന കളരിച്ചടങ്ങ്, കളരികച്ചകെട്ട് ചടങ്ങ് ആസ്വാദകർക്ക് അനുഭവമായി. നവരാത്രി സംഗീതാർച്ചന, ഡാൻസ്, കളരിപ്പയറ്റ്, കരാട്ടെ തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. അഞ്ചിന് അന്താരാഷ്ട്ര കരാട്ടെ ക്യാമ്പ് മലശ്ശേരി ഗുഡ് ഷെപ്പേർഡ് സ്‌കൂൾ നടക്കും. കെ.പി.അലി, ബെന്നി ആന്റണി, ജനീഷ്, സുവ്രതൻ ഗുരുക്കൾ, രാധ എന്നിവർ സംസാരിച്ചു.