1
1

വടക്കാഞ്ചേരി: സംസ്ഥാന വ്യാപകമായി നൂറ് കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി കൃഷി വകുപ്പ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ മുഖേന നടപ്പാക്കുന്ന സമഗ്ര കൂൺ ഗ്രാമം പദ്ധതിയിൽ വടക്കാഞ്ചേരിയും. രാഷ്ട്രീയ കൃഷിവികാസ് യോജന (ആർ.കെ.വി.വൈ) സാമ്പത്തിക സഹായത്തോടെയാണ് ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി നടപ്പാക്കുക. ഉത്പാദനം, സംസ്‌കരണം, മൂല്യവർദ്ധനവ്, വിപണനം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് നടത്തിപ്പ്.

ചെറുകിട യൂണിറ്റിന് ചെലവ് 2815

ചെറുകിട യൂണിറ്റിന് ആകെ ചെലവ് 28125 രൂപയാണ്. കൃഷി ചെയ്യേണ്ടത് 100 ബെഡാണ്. വൻകിട യൂണിറ്റ് 300 ബെഡാണ്. സബ്‌സിഡിയായി 2 ലക്ഷം രൂപ ലഭിക്കും. ചെറുകിട കൂൺ വിത്ത് ഉത്പാദന നിർമ്മാണ യൂണിറ്റ് സബ്‌സിഡിയും 2 ലക്ഷം രൂപയാണ്. മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്, പായ്ക്ക് ഹൗസ് നിർമ്മാണം, കൂൺ പ്രിസർവേഷൻ യൂണിറ്റ് നിർമ്മാണം എന്നിവയ്ക്കും സബ്‌സിഡി ലഭിക്കും. കൃഷി ഭവനുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഒരു സമഗ്ര കൂൺ ഗ്രാമം !

ചെറുകിട ഉത്പാദന യൂണിറ്റുകൾക്ക് പുറമേ 02 വൻകിട ഉത്പാദന യൂണിറ്റ്, 01 വിത്തുത്പാദന യൂണിറ്റ്, 03 സംസ്‌കരണ യൂണിറ്റ്, 02 പായ്ക്ക് ഹൗസ്, 10 കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നിവ ചേർന്നത്.