c
c

പാലയ്ക്കൽ: ചെറുകിട വ്യാപാരികൾക്ക് അനുകൂലമായ സാഹചര്യം സർക്കാർ സംവിധാനങ്ങളിലൂടെ നടപ്പാക്കണമെന്ന് പാലയ്ക്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ഭാഗ്യനാഥൻ ഉദ്ഘാടനം ചെയ്തു. നാട്ടിക നിയോജക മണ്ഡലം കൺവീനർ സുനിൽ സൂര്യ അദ്ധ്യക്ഷനായി. താജുദ്ദീൻ കാവുങ്ങൽ, ഷീല പ്രേംരാജ്, ജോജി ജേക്കബ്, ബെറ്റ്‌സ് എലുവത്തിങ്കൽ, കെ.ജെ.ടീസൻ എന്നിവർ പ്രസംഗിച്ചു. പാലയ്ക്കൽ യൂണിറ്റ് വനിതാവിംഗ് ഭാരവാഹികളായി സിനി ജോഷി (പ്രസിഡന്റ്), രതി സുനിൽ (സെക്രട്ടറി), സുജിത ബാബു (ട്രഷറർ), ശ്രീര സലീഷ് (വൈസ് പ്രസിഡന്റ്), ശ്യാമള കൃഷ്ണൻ (ജോയിന്റ് സെക്രട്ടറി). യൂത്ത് വിംഗ് എ.എസ്.സലീഷ് (പ്രസിഡന്റ്), ഇ.പി.ഷിജു (സെക്രട്ടറി), കെ.എസ്.അനീഷ് (ട്രഷറർ).