c
c

പാറളം: തകർന്നുകിടക്കുന്ന പാറളം പഞ്ചായത്ത് വെങ്ങിണിശ്ശേരി റോഡ് പുതുക്കി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പാറളം മണ്ഡലം പ്രസിഡന്റ് കെ.ആർ.ചന്ദ്രൻ പ്രതീകാത്മകമായി റോഡിൽ ശയനപ്രദക്ഷിണം നടത്തി. പ്രതിഷേധപരിപാടി കെ.പി.സി.സി മെമ്പർ എം.കെ.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ടി.കെ.പൊറിഞ്ചു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സിജോ ജോർജ്, വൈസ് പ്രസിഡന്റ് ടി.നന്ദകുമാർ ടി.എം.മോഹനൻ, അഭിലാഷ്, ടോമി പെല്ലിശ്ശേരി, എ.ഡി.ജോണി, ശോഭന ശ്രീനിവാസൻ, ഡേവീസ് കണ്ണനായ്ക്കൽ എന്നിവർ സംസാരിച്ചു.