
മണലൂർ: വസൂരി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ അതിജീവിച്ച് ഫീനിക്‌സ് പക്ഷിയെപ്പോലെ കേരളം പറന്ന് ഉയർന്നിട്ടുണ്ടെന്ന് മന്ത്രി കെ. രാജൻ. ദേശീയ ഗുണനിലവാര അംഗീകാരവും ആർദ്ര കേരള പുരസ്‌കാരവും കരസ്ഥമാക്കിയ മണലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശിവദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സേവിയർ, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്, ജിഷ സുരേന്ദ്രൻ, ജിൻസി തോമസ്, പുഷ്പ വിശ്വംഭരൻ, പി.ടി. ജോൺസൺ, ഡോ. അനുബേബി എന്നിവർ പങ്കെടുത്തു.