vallam-vala

പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്ത് ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന വള്ളവും വലയും വിതരണോദ്ഘാടനം പ്രസിഡന്റ് പി.പി. രവീന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അദ്ധ്യക്ഷനായി. ജനകീയാസൂത്രണം 2025-26 പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. പീച്ചി പട്ടിക ജാതി പട്ടിക വർഗ റിസോർവോയർ ഫിഷറീസ് സഹകരണ സംഘം അംഗങ്ങളായ കെ.ജി. ഗോപകുമാർ, സബിൻ എന്നിവർക്ക് വള്ളവും വലയും വിതരണം ചെയ്തു. പീച്ചി ഡാമിലെ വഞ്ചിക്കടവ് പരിസരത്ത് നടന്ന യോഗത്തിൽ പാണഞ്ചേരി പഞ്ചായത്ത് അംഗം സ്വപ്‌ന രാധാകൃഷ്ണൻ,അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി.എ.ഫാത്തിമ, എ. മുനീർ, ആരിഫ റാഫി, അജിത മോഹൻദാസ്, ഫിഷറീസ് പ്രൊമോട്ടർ പ്രദീപ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.