
തൃശൂർ: ഭാരത് സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് 23-ാം തൃശൂർ സ്‌കൗട്‌സ് ഓപ്പൺ ഗ്രൂപ്പിന്റെ 62-ാം വാർഷികാഘോഷവും ഗാന്ധി ജയന്തി ആഘോഷവും തൃശൂർ തേക്കിൻകാട് മൈതാനത്തും ടൗൺ ഹാളിലും നടന്നു. പ്രവൃത്തിപരിചയ മത്സരങ്ങളുടെ ഉദ്ഘാടനം പി. ബാലചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. സമാപന സമ്മേളനം മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് ഒ.എഫ്.ജോയ് അദ്ധ്യക്ഷനായി. ജോസഫ് ടാജറ്റ് മുഖ്യാതിഥിയായി. ഗ്രൂപ്പ് ലീഡർ ജോസി ബി. ചാക്കോ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ. യു. രാജൻ മുഖ്യപ്രഭാഷണം നടത്തി. സി.ഐ. തോമസ്, അസിസ്റ്റന്റ് ഡിസ്ട്രിക്ട് കമ്മിഷണർ സ്‌കൗട് വി.എസ്. ഡേവിഡ്, എ.എം. ജയ്‌സൺ, പി.ജെ. അജിത്ത് എന്നിവർ നേതൃത്വം നൽകി.